കരിന്പൻ: ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി നബാർഡിന്റെ സഹായത്തോടെ സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകൾക്കായി നേതൃപരിശീലനം നൽകി. പരിശീലന പരിപാടി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി ഉദ്ഘാടനം ചെയ്തു. ’സ്ത്രീ ആരോഗ്യവും വരുമാന വർധനവും’ എന്ന വിഷയത്തിൽ കെയർ ആൻഡ് സേഫ് കോ-ഓർഡിനേറ്റർ റോണി ഗിൽബർട്ട് ക്ലാസ് നയിച്ചു.
എച്ച്ഡി എസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജോസഫ് കൊച്ചുകുന്നേൽ, നബാർഡ് ഡിഡിഎം എം.എസ്. അരുണ്‍, ക്രെഡിറ്റ് യൂണിയൻ രൂപത പ്രസിഡന്റ് കുഞ്ഞമ്മ തോമസ്, പ്രോജക്ട് ഓഫീസർ സിബി തോമസ്, എബിൻ തോമസ്, ജെയ്നി ഷാജി, ബിബിയ അഗസ്റ്റിൻ, തോമസ് ജോർജ്, ശരത് ശശി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.